KPAC Lalitha's health update
കൊച്ചി: കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നുയെന്ന് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ധാര്‍ത്ഥ് നടിയുടെ ആരോഗ്യനില വെളിപ്പെടുത്തിയത്.
അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ആരും പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും കരുതലിനും നന്ദിയുണ്ടെന്നുമായിരുന്നു സിദ്ധാര്‍ത്ഥ് കുറിച്ചത്.
കഴിഞ്ഞ ദിവസം നടി അതീവ ഗുരുതരാവസ്ഥയിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ.പി.എ.സി ലളിതയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: Sidharth Bharathan, KPAC Lalitha's health update, Facebook
COMMENTS