ഇടുക്കി: മുല്ലപ്പെരിയാറിലും ഇടുക്കിയിലും ഒരുപോലെ ജലനിരപ്പ് ഉയരുന്നതിനാല്‍, ഇടുക്കി അണക്കെട്ടില്‍ ഒരു ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് ത...
ഇടുക്കി: മുല്ലപ്പെരിയാറിലും ഇടുക്കിയിലും ഒരുപോലെ ജലനിരപ്പ് ഉയരുന്നതിനാല്‍, ഇടുക്കി അണക്കെട്ടില്‍ ഒരു ഷട്ടര്‍ തുറന്നു.
മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. 40 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ ഒഴുക്കിവിടുന്നത്. രണ്ടാം തവണയാണ് ഈ വര്‍ഷം ഇടുക്കി അണക്കെട്ട് തുറക്കുന്നത്.
തുറക്കുന്നതിനു മുന്നോടിയായി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ജലനിരപ്പ് താഴുന്നില്ലെങ്കില്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ടു തന്നെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പ് നല്കിയിരുന്നു. മഴ കുറഞ്ഞതോടെ തുറക്കാനുള്ള തീരമാനം മാറ്റി.
പക്ഷേ, രാത്രിയോടെ മഴ കനത്തതോടെ ഷട്ടര്‍ തുറക്കുകയായിരുന്നു.
Summary: As the water level in both Mullaperiyar and Idukki rises, a shutter was opened in the Idukki dam. The third shutter opened. It discharges 40 cubic feet of water per second. This is the second opening of the Idukki Dam this year.
COMMENTS