സ്വന്തം ലേഖകന്‍ പത്തനംതിട്ട : സിപിഎം തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജി മോന്, ഡിവൈഎഫ്ഐ പ്രവര്ത്തകന് നാസര്‍ എന്നിവരുള്‍പ്പടെ 1...
സ്വന്തം ലേഖകന്‍
പത്തനംതിട്ട : സിപിഎം തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജി മോന്, ഡിവൈഎഫ്ഐ പ്രവര്ത്തകന് നാസര്‍ എന്നിവരുള്‍പ്പടെ 12 പേര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും അടക്കം പ്രതികളാണ്.
പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ് പരാതിക്കാരി. സജിമോന്‍ ഒന്നാം പ്രതിയും നാസര്‍ രണ്ടാം പ്രതിയുമാണ്.
ലൈംഗിക പീഡനം, നഗ്ന വീഡിയോ പ്രചരിപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ചതിനാണ് തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും അടക്കം 10 പേര് പ്രതികളായത്.
കേസിനാസ്പദമായ സംഭവം ഒരുവര്‍ഷം മുമ്പാണ് നടന്നത്. യുവതിക്ക് കാറില്‍ വച്ച് ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്ക് ബോധം കെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. പണം കൊടുക്കാതെ വന്നപ്പോള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു.
വിവാഹിതയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ആള്‍മാറാട്ടം നടത്തി ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും സജി മോന് നേരത്തേ തന്നെ പ്രതിയാണ്.
ഈ കേസില്‍ പ്രതിയായപ്പോഴും ഇയാളെ പാര്‍ട്ടി പുറത്താക്കിയില്ല, പകരം, തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന തരം താഴ്ത്തുക മാത്രമാണ് ചെയ്തത്.
COMMENTS