Sameer Wankhede, zonal director of the Narcotics Control Bureau has been removed from the charge of investigating the weed party case on the ship
മുംബയ് : ആര്യന് ഖാന് ഉള്‍പ്പെടെ പ്രതികളായ, ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയെ മാറ്റി.
ഒഡിഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇനി ഈ കേസ് അന്വേഷിക്കുക. ആര്യന് ഖാന് പ്രതിയായത് ഉള്‍പ്പെടെ ആറു കേസുകള്‍ ഡല്‍ഹിയിലെ എന്‍സിബി ആസ്ഥാനത്തുനിന്നാകും ഇനി അന്വേഷിക്കുക.
ആര്യന് ഖാന് കേസില്‍ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍ തന്നെ സമീര്‍ വാംഖഡെയ്ക്കെതിരേ ആരോപണം ഉന്നയിച്ചടോതെയാണ് വാദി പ്രതിയാകുന്ന സ്ഥിതി ഉണ്ടായത്. ഇതിനു പുറമേയും സമീര്‍ വാംഖഡെയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എട്ടുകോടി രൂപ ലഹരിപാര്‍ട്ടി കേസ് ഒത്തുതീര്‍ക്കാനായി സമീര്‍ ചോദിച്ചെന്നും ഇക്കാര്യത്തില്‍ ഏതാണ്ട് ധാരണയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ വാംഖഡെയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ദളിത് സംഘടനകളും വാംഖഡെയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി വാംഖഡെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ഗുരുതര ആരോപണമാണ് ദളിത് സംഘടനകള്‍ ഉയര്‍ത്തുന്നത്. സ്വാഭിമാനി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഭീം ആര്‍മിയും ഇക്കാര്യത്തില്‍ സമരമുഖത്താണ്.
Summary: Sameer Wankhede, zonal director of the Narcotics Control Bureau has been removed from the charge of investigating the weed party case on the luxury ship. A team led by Odisha cadre IPS officer Sanjay Singh will now probe the case.
COMMENTS