Sameer Wankhade's wife about family safety
മുംബൈ: ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നു വ്യക്തമാക്കി നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ മുംബൈ യൂണിറ്റ് സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേദകറെ വാങ്കഡെ.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മൂന്നു പേര് വന്ന് വീട് നിരീക്ഷിച്ചിരുന്നെന്നും അവര്‍ അപകടകാരികളാണെന്നും എന്തൊക്കെ ചെയ്യുമെന്ന് പറയാനാകില്ലെന്നും കൂടുതല്‍ സുരക്ഷ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. വളരെ ചെറിയ കുട്ടികളാണ് തനിക്കുള്ളതെന്നും അവരുടെ സുരക്ഷയില്‍ അതിയായ ആശങ്കയുണ്ടെന്നും ക്രാന്തി രേദ്കറെ പറഞ്ഞു.
വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിനു കൈമാറുമെന്നും തങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയവര്‍ക്കെതിരെ അന്വേഷണം നടക്കുമെന്നും അവര്‍ വ്യക്തമാക്കി.
വാങ്കഡെയുടെ വിവാഹം, സംവരണത്തിനായി ജാതി സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി വാങ്കഡെയ്ക്കെതിരെ മഹാരാഷ്ട്ര മന്ത്രി അടക്കം രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് പട്ടിക ജാതി ദേശീയ കമ്മീഷന് വൈസ് ചെയര്മാന് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിരുന്നു.
ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ലഹരി മരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതിന് ശേഷം സമീര്‍ വാങ്കഡെയ്ക്കെതിരെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു. കൈക്കൂലി ആരോപണവും അദ്ദേഹത്തിനെതിരെ നടത്തിയിരുന്നു.
Keywords: Sameer Wankhade's wife, Family, Police
COMMENTS