Roy Vayalatt, owner of Hotel No. 18 in Kochi and five of hotel staffers have been arrested in connection with the accident in which models killed
സ്വന്തം ലേഖകന്‍ www.vyganews.com
കൊച്ചി: മിസ് കേരള മത്സര വിജയികളും മോഡലുകളുമായ യുവതികള്‍ മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെയും ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വില്‍സന്‍ റെയ്നോള്‍ഡ്, അനില്‍ കെ കെ, വിഷ്ണുകുമാര്‍, മെല്‍വിന്‍ എം ബി, സിജുലാല്‍ ജി എ എന്നിവരാണ് അറസ്റ്റിലായ ജീവനക്കാര്‍്. സിസി ടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റു ചെയ്തത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയെക്കുറിച്ചുള്ള തെളിവാകേണ്ടിയിരുന്ന രണ്ട് ഹാര്‍ഡ് ഡിസ്‌കുകളില്‍ ഒന്ന് മാത്രമാണ് റോയ് പൊലീസിന് നല്‍കിയത്.
ഈ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് അന്‍സി കബീറും അഞ്ജന ഷാജനും കാറപകടത്തില്‍ മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന യുവാവ് പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.
ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് റോയ് വയലാറ്റിനെയും ജീവനക്കാരെയും അറസ്റ്റ്‌ചെയ്തത്. മരണവുമായി ബന്ധപ്പെട്ട തെളിവുകളില്‍ ഒന്നായ ഡിവിആര്‍ കായലില്‍ കളയുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി കൊടുത്തിരുന്നു. തെളിവെടുപ്പ് നടത്തിയപ്പോഴാണ് ജീവനക്കാര്‍ ഈ മൊഴി കൊടുത്തത്.
മരണത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുബം രംഗത്തെത്തിയിരുന്നു. മരണവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 റോയ് വയലാറ്റിനെ സംശയമുണ്ടെന്നും കുടുബം ആരോപിച്ചിരുന്നു.
ഹോട്ടലില്‍ നടന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസി ടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആന്‍സി കബീറിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
യുവതികള്‍ സഞ്ചരിച്ചിരുന്ന കാറിനെ ഔഡി കാര്‍ പിന്തുടര്‍ന്നത് എന്തിനാണെന്ന് കണ്ടെത്തണമെന്നും ഇതുവരെയുള്ള പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കുടുംബം പറഞ്ഞു.
നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും പൊലീസ് പരിശോധന നടത്തുകയാണ്. ഹോട്ടലിലെ ഏതാനും ദൃശ്യങ്ങളടങ്ങിയ ഒരു ഡി.വി.ആര്‍ കിട്ടിയിരുന്നു. ഇത് സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഡി.വി.ആറില്‍ തിരിമറി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
Summary: Roy Vayalatt, owner of Hotel No. 18 in Kochi and five of hotel staffers have been arrested in connection with the accident in which Miss Kerala pageant winners and models were killed.
COMMENTS