Rohit Sharma is new Captain, India announced squad for T20 series against New Zealand
മുംബയ് : രോഹിത് ശര്‍മ്മയെ ടീമിന്റെ ക്യാപ്റ്റനായി നിശ്ചയിച്ചുകൊണ്ട്, ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
16 അംഗ ടീമില്‍ കെഎല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായി നിയോഗിച്ചു. ഐസിസി ടി20 ലോകകപ്പിനു പിന്നാലെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക്പരമ്പരയില് വിശ്രമം അനുവദിച്ചുവെന്ന് ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, ആര് അശ്വിന്, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മൊഹമ്മദ് സിറാജ്.
2021 നവംബര്‍ 17 മുതലാണ് പരമ്പര ആരംഭിക്കുന്നത്. ലാകകപ്പ് ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, രവിചന്ദ്രന്‍ അശ്വിന്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിലെത്തി.
ടൂര്‍ണമെന്റിന്റെ സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഉണ്ടായിരുന്ന ദീപക് ചാഹര്‍, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച അബുദാബിയില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ് ന്യൂസിലന്‍ഡ്.
Summary: Rohit Sharma is new Captain, India announced squad for T20 series against New Zealand
COMMENTS