The researcher girl ended strike in front of the MG University after all the demands were accepted by the university
കോട്ടയം : എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചതിനെ തുര്‍ന്ന് എംജി യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ നടത്തിവന്ന സമരം ഗവേഷണ അവസാനിപ്പിച്ചു.
ഇന്നു വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനം. യുവതിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന് ഇന്റര്‍നാഷനല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജിയുടെ (ഐഐയുസിഎന്‍എന്‍) ചുമതലയില്‍നിന്നു ഡോ. നന്ദകുമാര്‍ കളരിക്കലിനെ നാനോ സെന്ററില്‍നിന്ന് പുറത്താക്കുക എന്നതായിരുന്നു. അത് സര്‍വകലാശാല അംഗീകരിച്ചുവെന്നും യുവതി പറഞ്ഞു.
ഗവേഷണം തുടരാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാമെന്നും ഗവേഷണത്തിന് ഇരിപ്പിടം ഒരുക്കുമെന്നും കാലാവധി നീട്ടുന്നതിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും വൈസ് ചാന്‍സലര്‍ ഉറപ്പു കൊടുത്തതായി ഗവേഷക മാധ്യമങ്ങളോടു പറഞ്ഞു.
ഐഐയുസിഎന്‍എനിലെ ആരോപണവിധേയനായ താത്കാലിക ജീവനക്കാരന്‍ എം.ചാള്‍സ് സെബാസ്റ്റ്യനെ സെന്ററില്‍നിന്ന് ഒഴിവാക്കാനും തീരുമാനമായി. ഗവേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 23 വരെയാണ് യുവതിക്കു സമയം നല്കിയത്. ഈ കാലാവധി നാലു വര്‍ഷത്തേക്കുകൂടി നീട്ടും. ലബോറട്ടറി, ലൈബ്രറി, ഹോസ്റ്റല്‍ സൗകര്യങ്ങളും സര്‍വകലാശാല ഗവേഷകയ്ക്ക് ഉറപ്പുനല്‍കി.
ഇതിനു പുറമേ രണ്ടു വര്‍ഷത്തേയ്ക്ക് യൂണിവേഴ്സിറ്റി റിസര്‍ച്ച് ഫെലോഷിപ്പ് അനുവദിക്കും. ഇ ഗ്രാന്റില്‍ ലഭിക്കുവാനുള്ള കുടിശ്ശിക ലഭ്യമാക്കും.
വിദ്യാര്‍ത്ഥിനിയുടെ മറ്റു പരാതികള്‍ പരിശോധിക്കാന്‍ സ്‌കൂള്‍ ഒഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (എസ്ജിറ്റിഡിഎസ്) ഡീനും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. എം.എച്ച്. ഇല്യാസ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷാജില ബീവി, ഡോ. അനിത. ആര്‍. എന്നിവര്‍ അംഗങ്ങളായ സമിതി രൂപീകരിക്കും.
ഇതിനു പുറമേ സര്‍വകലാശാല ഗവേഷകയ്ക്ക് ലഭ്യമാക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്താനും മേല്‍നോട്ടം വഹിക്കാനും ഒരു സമിതിക്കും രൂപം നല്‍കി. ഗവേഷണ ഗൈഡായി ഡോ. ഇ.കെ. രാധാകൃഷ്ണന്‍ തുടരും. വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസും സ്‌കൂള്‍ ഒഫ് കെമിക്കല്‍ സയന്‍സസിലെ ഡോ. ബീനാ മാത്യുവും കോ ഗൈഡുമാരായി ഉണ്ടായിരിക്കും.
നിരാഹാര സമരവുമായി ബന്ധപ്പെട്ട് ഗവേഷകയ്ക്കെതിരെ ഒരു പ്രതികാര നടപടിയും ഉണ്ടാവില്ലെന്ന് അധികൃതര്‍ ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
എംജി സര്‍വകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലായിരുന്നു പത്തു വര്‍ഷമായി വിദ്യാര്‍ത്ഥിനി. നാനോ സയന്‍സസില്‍ ഗവേഷണത്തിന് അഡ്മിഷന്‍ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സര്‍വകലാശാല നിഷേധിച്ചു. ഹൈക്കോടതി ഉത്തരവുകള്‍ പോലും ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെട്ടു. കരിയറിലെ വിലപ്പെട്ട പത്ത് വര്‍ഷമാണ് നഷ്ടമായതെന്ന് ആരോപിച്ചാണ് യുവതി സര്‍വകലാശാലക്കു മുന്നില്‍ നിരാഹാരസമരം തുടങ്ങിയത്.
Summary: The researcher girl ended strike in front of the MG University after all the demands were accepted by the university. During the discussion, the authorities assured that there would be no retaliation against the researcher in connection with the hunger strike.
COMMENTS