Ramesh Chennithala about poverty index
തിരുവനന്തപുരം: ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണ് കേരളമെന്ന നീതി ആയോഗ് റിപ്പോര്‍ട്ടില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല പ്രതികരിച്ചത്. 2015 - 16 കാലത്തെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഈ അഭിമാനകരമായ നേട്ടമെന്നും പിണറായി സര്‍ക്കാരിന് ഈ നില തുടരാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിലും ജനങ്ങളുടെ വയറും മനസ്സും നിറയ്ക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും ശ്രദ്ധേയമായിരുന്നെന്നും ചെന്നിത്തല വ്യക്തമാക്കി.
Keywords: Poverty index, Ramesh Chennithala, UDF government
COMMENTS