Rajastan reduce fuel price
ജയ്പുര്‍: രാജസ്ഥാനില്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി കുറച്ചു. ഇതോടെ ഇവിടെ പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയും. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും നികുതി കുറച്ചിരുന്നു. പുതുക്കിയ വില ബുധനാഴ്ച മുതല്‍ നിലവില്‍ വരും. അതേസമയം ഇന്ധനവിലയില്‍ വരുത്തിയ കുറവുമൂലം രാജസ്ഥാന് വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു.
Keywords: Congress, Punjab, Rajastan, Vat
COMMENTS