കൊച്ചി: കുറ്റവാളിയായ സുകുമാരക്കുറിപ്പിന്റെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന കാരണത്താല്‍, നാളെ റിലീസാകാനിരിക്കുന്ന, 'കുറുപ്പ്' എന്ന സിനിമ...
കൊച്ചി: കുറ്റവാളിയായ സുകുമാരക്കുറിപ്പിന്റെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന കാരണത്താല്‍, നാളെ റിലീസാകാനിരിക്കുന്ന, 'കുറുപ്പ്' എന്ന സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് പൊതു താത്പര്യ ഹര്‍ജി.
ഹര്‍ജി പ്രകാരം സിനിമയുടെ നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രം നാളെ പ്രദര്‍ശനം ആരംഭിക്കാനിരിക്കുകയാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന അടച്ചിട്ടിരുന്ന തീയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാന്‍ കുറുപ്പിനു കഴിയുമെന്ന് തീയറ്റര്‍ ഉടമകളും പ്രതീക്ഷിച്ചിരിക്കെയാണ് ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
സെബിന്‍ തോമസ് എന്നയാളാണ് ഹര്‍ജിക്കാരന്‍. ചിത്രത്തിന്റെ നിര്‍മാതാക്കള്‍, ഇന്റര്‍പോള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
കേരളത്തിനു പുറമേ, മുംബയ്, അഹമ്മദാബാദ്, മംഗളുരു, മൈസൂരു, ദുബായ് എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
Summary: A Public interest litigation seeking ban on screening of the movie 'Kurup', which is set to release tomorrow filed in the Kerala High Court today.
COMMENTS