P.Sathi Devi about police station
കോഴിക്കോട്: സംസ്ഥാനത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഭീതിയില്ലാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ പി.സതീദേവി. ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സതീദേവി വ്യക്തമാക്കി.
എല്ലാ സ്റ്റേഷനുകളും ജനമൈത്രി പൊലീസ് സ്റ്റേഷനുകളാക്കണമെന്നും സതീദേവി വ്യക്തമാക്കി. ലിംഗനീതി സംബന്ധിച്ചുള്ള പരിശീലനം പൊലീസുകാര്‍ക്ക് കൊടുക്കണമെന്നും അവര്‍ വ്യക്തമാക്കി.
നിയമവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വയം കേസെടുക്കുന്നതും പരിഗണനിയിലുണ്ടെന്നും സതീദേവി വ്യക്തമാക്കി.
Keywords: P.Sathi Devi, Police station
COMMENTS