നായകളുടെ ഉടമ റോഷനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു, നായ്ക്കളുടെ ആക്രമണത്തില്‍ നിന്നു ഫൗസിയയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരേ കേസ്

Police have registered a case against the locals who rescued the ladyl from a dog attack at Ambayathottu near Thamarassery


സ്വന്തം ലേഖകന്‍

കോഴിക്കോട് : താമരശ്ശേരിക്കടുത്ത് അമ്പായത്തോട്ടില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നു യുവതിയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

നായയുടെ ഉടമ റോഷന്റെ പരാതിയിലാണ് കേസ്. റോഷനെ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇരുപതോളം പേര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

നായ്ക്കളുടെ ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്പായത്തോട് മിച്ചഭൂമി സ്വദേശിനി ഫൗസിയ ഇപ്പോഴും ആശുപത്രിയിലാണ്. മദ്രസയില്‍ നിന്ന് മടങ്ങുന്ന മകനെ കാത്തു നില്‍ക്കവേയാണ് റോഷന്റെ വളര്‍ത്തുനായ്ക്കള്‍ ഇവരെ കടിച്ചുകീറിയത്.

നായ്ക്കളുടെ ഉടമയായ അമ്പായത്തോട് വെഴുപ്പൂര്‍ എസ്റ്റേറ്റിലെ മീനം കുളത്തുചാല്‍ ബംഗ്ലാവില്‍ റോഷനെ ഇന്നളെ അറസ്റ്റുചെയ്‌തെങ്കിലും ഇന്നു സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രക്ഷിക്കാനെത്തിയ നാട്ടുകാര്‍ക്കെരിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ നടപടി വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. റോഷനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്കി.

ഇതിനിടെ, ഫൗസിയയ്ക്കു നായ്ക്കളുടെ ഉടമസ്ഥനില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്കി.  മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ നല്കിയ പരാതിയിലാണ് നടപടി.

നായ്ക്കളെ അഴിച്ചു വിട്ട റോഷനെ നിയമത്തിനു മുന്നില്‍ കൊമ്ണ്ടുവന്ന ശിക്ഷവാങ്ങി നല്‍കണമെന്നും ഫൗസിയയ്ക്കു മികച്ച ചികിത്സ ഉറപ്പാക്കണമെന്നും കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശിച്ചു.

സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം അറിയിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടറോട് ഉത്തരവില്‍ പറയുന്നു. 

മുഖത്തും കൈകളിലും ആഴത്തില്‍ മുറിവേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

റോഷന്റെ വളര്‍ത്തുനായ്ക്കള്‍ സ്ഥിരമായി ആളുകളെ ആക്രമിക്കാറുണ്ടെന്നും ഇയാള്‍ ഇതൊന്നും വകവയ്ക്കാതെ പട്ടികളെ അഴിച്ചുവിടാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Summary: Police have registered a case against the locals who rescued the ladyl from a dog attack at Ambayathottu near Thamarassery. The case is based on a complaint by Roshan, the dog's owner. Twenty people have been charged with assaulting Roshan by a gang.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5060,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: നായകളുടെ ഉടമ റോഷനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു, നായ്ക്കളുടെ ആക്രമണത്തില്‍ നിന്നു ഫൗസിയയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരേ കേസ്
നായകളുടെ ഉടമ റോഷനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു, നായ്ക്കളുടെ ആക്രമണത്തില്‍ നിന്നു ഫൗസിയയെ രക്ഷിച്ച നാട്ടുകാര്‍ക്കെതിരേ കേസ്
Police have registered a case against the locals who rescued the ladyl from a dog attack at Ambayathottu near Thamarassery
https://blogger.googleusercontent.com/img/a/AVvXsEjgAtA4oNcwG03_ZmA1I5AEOGIi5xPoOxaqByQpSw7hT5KZRIhi4uZAk5T5Ufq1biMiwZv4uDP2CcNzv2jR8rgEZ_sxh2qF2cVQ5d0_hlMrd17v0t0Zj4ObGjlDmIdZcwpm6bJn2yF1x1r00yWVnXgkX01B2iLOCwFF4j57ezJqNq4AFLjzjXY0HITw8g=s320
https://blogger.googleusercontent.com/img/a/AVvXsEjgAtA4oNcwG03_ZmA1I5AEOGIi5xPoOxaqByQpSw7hT5KZRIhi4uZAk5T5Ufq1biMiwZv4uDP2CcNzv2jR8rgEZ_sxh2qF2cVQ5d0_hlMrd17v0t0Zj4ObGjlDmIdZcwpm6bJn2yF1x1r00yWVnXgkX01B2iLOCwFF4j57ezJqNq4AFLjzjXY0HITw8g=s72-c
www.vyganews.com
https://www.vyganews.com/2021/11/police-registered-case-against-locals.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/11/police-registered-case-against-locals.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy