The US pharmaceutical giant Pfizer has decided to sub-license various companies to manufacture their antiviral Covid-19 pill for the eradication of c
ജനീവ: ലോകമാകെ കൊറോണ വൈറസ് നിര്‍മാര്‍ജനത്തിനായി തങ്ങളുടെ ആന്റിവൈറല്‍ കോവിഡ് -19 ഗുളികയുടെ നിര്‍മാണത്തിന് വിവിധ കമ്പനികള്‍ക്ക് ഉപ ലൈസന്‍സ് ന്‌ല്കാന്‍ യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസര്‍ തീരുമാനിച്ചു.
മൂന്നാം ലോക രാജ്യങ്ങളില്‍ വിലക്കുറവില്‍ ഔഷധം ലഭ്യമാക്കുന്നതിനുള്ള കരാര്‍ കമ്പനി പ്രഖ്യാപിച്ചു.
ലോകജനസംഖ്യയുടെ ഏകദേശം 53 ശതമാനം വരുന്ന 95 താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ജനറിക് മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് ഉടന്‍ പുറത്തിറക്കുന്ന പാക്സ്ലോവിഡ് ഗുളികയുടെ ഉല്‍പാദനത്തിന് ഉപലൈസന്‍സ് നല്‍കാനാണ് തീരുമാനം.
ഗ്ലോബല്‍ മെഡിസിന്‍സ് പേറ്റന്റ് പൂളുമായി (എംപിപി) ഉണ്ടാക്കിയ കരാര്‍ പ്രകാരം ജനറിക് നിര്‍മ്മാതാക്കളില്‍ നിന്ന് ഫൈസര്‍ റോയല്‍റ്റി ഈടാക്കില്ല. ഇതു മരുന്നു വില കുറയാന്‍ സഹായിക്കും.
ജനീവ ആസ്ഥാനമായുള്ള എംപിപി, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കുള്ള മരുന്നുകളുടെ വികസനം സുഗമമാക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്.
ഉള്ളില്‍ കഴിക്കാവുന്ന ഈ ആന്റിവൈറല്‍ ഗുളിക പരീക്ഷണ ഘട്ടങ്ങള്‍ പിന്നിട്ട് ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
ട്രയലുകളില്‍ നിന്നുള്ള ഇടക്കാല ഡാറ്റ പ്രകാരം രോഗലക്ഷണങ്ങള്‍ കണ്ടു മൂന്നു ദിവസത്തിനകം ഗുളിക കഴിക്കുന്നവരില്‍ കോവിഡ് -19 നിമിത്തമുള്ള മരണമോ ആശുപത്രി വാസമോ 89 ശതമാനം കുറച്ചയ്ക്കാന്‍ കഴിഞ്ഞതായി ഫൈസര്‍ പറഞ്ഞു.
അംഗീകാരം ലഭിച്ചാല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗുളിക വിപണിയിലെത്തുമെന്ന് എംപിപി നയ മേധാവി എസ്തബാന്‍ ബുറോണ്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ഒഫ് ഇന്റര്‍നാഷണല്‍ കണ്‍സേണ്‍ എന്ന നിലയില്‍, കരാറിന്റെ പരിധിയില്‍ വരുന്ന എല്ലാ രാജ്യങ്ങളിലെയും വില്‍പ്പനയുടെ റോയല്‍റ്റി ഫൈസര്‍ ഉപേക്ഷിക്കും.
എയ്ഡ്‌സിനുള്ള മരുന്നായ റിറ്റോണാവിറിന്റെ ചെറിയ അളവിനൊപ്പം ഫൈസറിന്റെ കോവിഡ് ഗുളിക കഴിക്കുന്നത് സാര്‍സ് കോവ് വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് ഫൈസര്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു.
COMMENTS