Opposition about fuel price hike in Kerala
തിരുവനന്തപുരം: നികുതി കൂട്ടിയതുകൊണ്ടാണ് രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മോദി സര്‍ക്കാരിന സംരക്ഷിക്കുന്ന നടപടിയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
അതിരൂക്ഷമായ ഇന്ധന വില വര്‍ദ്ധനവിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നികുതിയിനത്തില്‍ രണ്ടായിരത്തിലധികംം കോടിയുടെ വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നതെന്നും അതിനാല്‍ വില വര്‍ദ്ധനയില്‍ സന്തോഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന് കുട്ടികളെ കൊണ്ടുപോകുന്ന കെ.എസ്.ആര്‍.ടി.സിക്ക് സബ്‌സിഡി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പല കാര്യങ്ങളും ചെയ്യാനാകുമെങ്കിലും വിമര്‍ശം ഉന്നയിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: Fuel price hike, Opposition, KSRTC, Government
COMMENTS