American president Joe Biden about lock down
ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ ഈ സാഹചര്യത്തില്‍ ലോക് ഡൗണിലേക്ക് പോകേണ്ട കാര്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രം മതിയെന്നും ബൈഡന്‍ വ്യക്തമാക്കി.
ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരുമായും വാക്‌സിന്‍ നിര്‍മ്മാതാക്കളുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒമിക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചിരുന്നു. കാനഡയില്‍ അടുത്തിടെ നൈജീരിയയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: Joe Biden, Lock down, Omicron
COMMENTS