New Zealand reached the Twenty20 Cricket World Cup final for the first time, defeating England by five wickets in the semi-finals
അബുദാബി: സെമിയില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ആദ്യമായി ന്യൂസിലാന്‍ഡ് ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കടന്നു.
സ്‌കോര്‍: ഇംഗ്ലണ്ട് 4-166, ന്യൂസിലന്‍ഡ് 5-167(19).
ഏകദിന ലോകകപ്പ് ഫൈനലില്‍ രണ്ടുവര്‍ഷംമുമ്പ് ഇംഗ്‌ളണ്ടില്‍ നിന്ന് ഏറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഈ ജയം.
47 പന്തില്‍ 72 റണ്ണുമായി പുറത്താകാതെ നിന്ന ഡാരില്‍ മിച്ചെലാണ് കളിയിലെ താരവും പ്രധാന വിജയ ശില്പിയും.
അവസാന അഞ്ച് ഓവറില്‍ ന്യൂസിലാന്‍ഡിന് ജയിക്കാന്‍ 60 റണ്‍ വേണമായിരുന്നു. ക്ഷമയോടെ ഒരു വശത്തു നിന്ന മിച്ചെലിനൊപ്പം ജിമ്മി നീഷം ചേര്‍ന്നതോടെ കളി വഴി തിരിയുകയായിരുന്നു.
ക്രിസ് ജോര്‍ദന്റെ 17-ാം ഓവറില്‍ 23 റണ്‍ ലഭിച്ചതോടെ ന്യൂസിലാന്‍ഡിനു പ്രതീക്ഷയായി. മൂന്ന് സിക്സറടക്കം 11 പന്തില്‍ 27 റണ്ണടിച്ച് നീഷം വിജയത്തിലേക്കുള്ള വഴി തുറന്നു.
കോണ്‍വേ 38 പന്തില്‍ നിന്ന് 46 റണ്‍സെടുത്തു. മിച്ചെല്‍ നാലു ഫോറും അത്ര തന്നെ സിക്സറും പറത്തി.
മൂന്നാം ഓവറില്‍ 13 റണ്ണിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടശേഷമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍ ഗംഭീര തിരിച്ചുവരവെ നടത്തിയത്.
ടോസ് നഷ്ടപ്പെട്ട ഇംഗ്‌ളണ്ടാണ് ആദ്യം ബാറ്റ് ചെയ്ാതത്. ഇംഗ്ലണ്ടിന് മൊയീന്‍ അലി പുറത്താകാതെ നേടിയ അര്‍ദ്ധ സെഞ്ചുറിയാണ് (37 പന്തില്‍ 51) ഇംഗ്‌ളണ്ടിന് രക്ഷയായത്. മൊയീന്‍ അലി മൂന്ന് ഫോറും രണ്ട് സിക്സറും നേടി.
ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളുമായി ഞായറാഴ്ചയാണ് ഫൈനലില്‍ ന്യൂസിലാന്‍ഡ് ഏറ്റുമുട്ടുക.
Summary: New Zealand reached the Twenty20 Cricket World Cup final for the first time, defeating England by five wickets in the semi-finals. Score: England 4-166, New Zealand 5-167 (19).
COMMENTS