National Medical Entrance Examination (NEET UG) results announced. Karthika G Nair, a Malayalee living in Mumbai, and twoe others got the first rank
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യു.ജി) ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യു.ജി) ഫലം പ്രഖ്യാപിച്ചു. മുംബയില്‍ താമസമാക്കിയ മലയാളിയായ കാര്‍ത്തികാ ജി നായരുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഒന്നാം റാങ്ക്. 720ല്‍ 720 മാര്‍ക്കും നേടിയാണ് മൂവരും റാങ്ക് പങ്കിട്ടത്.പരീക്ഷ നടത്തിപ്പിനെതിരേ രണ്ടു കുട്ടികള്‍ കോടതിയെ സമീപിച്ചിരുന്നു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി 16 ലക്ഷം പേരുടെ ഫലം തടഞ്ഞുവയ്ക്കാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു.
ഉത്തരക്കടലാസുകള്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന വ്യക്തി കൂട്ടിക്കലര്‍ത്തിയെന്നത് ഉള്‍പ്പെടെയുള്ള പരാതി വിശദമായി പിന്നീട് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
പരീക്ഷയില്‍ ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും നടന്നുവെന്ന് മറ്റൊരു ഹര്‍ജിയും വന്നിരുന്നു. ഇതില്‍ ഇടപെട്ടാല്‍ പ്രവേശന പരീക്ഷയെ കുറിച്ച് സംശയം ഉയരുമെന്നും വിദ്യാര്‍ത്ഥികളെ അതു ദോഷകരമായി ബാധിക്കുമെന്നുമായിരുന്നു സുപ്രീം കോടതി നിലപാട്.
Summary: National Medical Entrance Examination (NEET UG) results announced. Karthika G Nair, a Malayalee living in Mumbai, and twoe others got the first rank. The exam was on September 12. 16 lakh students appeared for the exam.
COMMENTS