Despite being frustrated by the rise in petroleum prices and inflation, Narendra Modi has become one of the best leaders in the world in governance
അഭിനന്ദ്/www.vyganews.com
ന്യൂഡല്‍ഹി : പെട്രോളിയം വില വര്‍ദ്ധനയുടെയും വിലക്കയറ്റത്തിന്റെയും പേരില്‍ ജനം നടുവൊടിഞ്ഞിരിക്കുകയാണെങ്കിലും ഭരണ മികവില്‍ ലോകത്തിലെ ഏറ്റവും മികച്ച നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അമേരിക്കയിലെ മോണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് തിരഞ്ഞെടുത്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ 13 ലോക നേതാക്കളില്‍ 70% അംഗീകാരത്തോടെ ഏറ്റവും ജനപ്രിയ നേതാവായി മോഡി തുടരുന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് മോണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് നടത്തിയ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി മോഡി ഏറ്റവും ഉയര്‍ന്ന അംഗീകാരം നേടുന്നത്.
നവംബര്‍ ആദ്യവാരം ഏറ്റവും പുതിയ അംഗീകാര റേറ്റിംഗ് അപ്ഡേറ്റ് ചെയ്തപ്പോള്‍ 70 ശതമാനം വോട്ടുമായി മോഡി മുന്നിലാണ്. 66 ശതമാനം വോട്ടു നേടി മെക്‌സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോര്‍ രണ്ടാം സ്ഥാനത്തുണ്ട്.
Global Leader Approval: Among All Adults https://t.co/dQsNxodoxB
— Morning Consult (@MorningConsult) November 6, 2021
Modi: 70%
López Obrador: 66%
Draghi: 58%
Merkel: 54%
Morrison: 47%
Biden: 44%
Trudeau: 43%
Kishida: 42%
Moon: 41%
Johnson: 40%
Sánchez: 37%
Macron: 36%
Bolsonaro: 35%
*Updated 11/4/21 pic.twitter.com/zqOTc7m1xQ
പ്രധാനമന്ത്രി നരേന്ദ്രമോഡി ആഗോള നേതാക്കളുടെ അംഗീകാര പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 70% അംഗീകാരത്തോടെ ഏറ്റവും ആദരണീയനായ ലോക നേതാവായി മാറുന്നു. അദ്ദേഹത്തെ തങ്ങളുടെ പ്രധാന സേവകനാക്കിയതില്‍ ഇന്ത്യക്കാര്‍ അഭിമാനിക്കുന്നുവെന്നാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ട്വീറ്റ് ചെയ്തത്.
മോഡിയുടെ കാഴ്ചപ്പാടും നിര്‍ണ്ണായക നേതൃത്വവും ആഗോള നിലവാരവും ലോകമെമ്പാടും തുടര്‍ച്ചയായി അംഗീകരിക്കപ്പെട്ടുവെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ട്വീറ്റ് ചെയ്തു.
സെപ്റ്റംബറിനും നവംബറിനുമിടയില്‍ മോഡിയുടെ അംഗീകാര റേറ്റിംഗ് അതേപടി തുടരുമ്പോള്‍, മോണിംഗ് കണ്‍സള്‍ട്ടിന്റെ ട്രാക്കര്‍ അനുസരിച്ച് ബൈഡന്റെ അംഗീകാര റേറ്റിംഗ് കുറഞ്ഞിട്ടുണ്ട്. മികച്ച അഞ്ച് ആഗോള നേതാക്കളുടെ പട്ടികയില്‍ നിന്ന് ബൈഡന്‍ പുറത്താവുകയും ചെയ്തു.
2020 മെയ് മാസത്തില്‍ മോഡിയുടെ അംഗീകാര റേറ്റിംഗ് 84 ശതമാനമായിരുന്നു. അതാണ് ഇപ്പോള്‍ 70ല്‍ എത്തിയിരിക്കുന്നത്.
ലോക നേതാക്കളുടെ അംഗീകാര റേറ്റിംഗ്
നരേന്ദ്ര മോദി (ഇന്ത്യ): 70%
ലോപ്പസ് ഒബ്രഡോര്‍ (മെക്‌സിക്കോ): 66%
മരിയോ ഡ്രാഗി (ഇറ്റലി): 58%
ഏഞ്ചല മെര്‍ക്കല്‍ (ജര്‍മ്മനി): 54%
സ്‌കോട്ട് മോറിസണ്‍ (ഓസ്‌ട്രേലിയ): 47%
ജോ ബൈഡന്‍ (യുണൈറ്റഡ് സ്റ്റേറ്റ്‌സ്): 44%
ജസ്റ്റിന്‍ ട്രൂഡോ (കാനഡ): 43%
ഫ്യൂമിയോ കിഷിഡ (ജപ്പാന്‍): 42%
മൂണ്‍ ജെ-ഇന്‍ (ദക്ഷിണ കൊറിയ): 41%
ബോറിസ് ജോണ്‍സണ്‍ (യു കെ): 40%
പെഡ്രോ സാഞ്ചസ് (സ്‌പെയിന്‍): 37%
ഇമ്മാനുവല്‍ മക്രോണ്‍ (ഫ്രാന്‍സ്): 36%
ജെയര്‍ ബോള്‍സോനാരോ (ബ്രസീല്‍): 35%
Summary: Despite being frustrated by the rise in petroleum prices and inflation, Narendra Modi has become one of the best leaders in the world in governance. Prime Minister Narendra Modi has been selected to the top rank by the US Morning Consult Political Intelligence.
COMMENTS