Mullaperiyar tree cutting order issue
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാം മരംമുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് വനംവകുപ്പ് മേധാവി പി.കെ കേശവന്‍. ഉത്തരവ് പുറപ്പെടുവിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സന്ദര്‍ശനം.
സംഭവത്തില്‍ വനംവകുപ്പ് മാത്രമായി തീരുമാനമെടുത്തിട്ടില്ലെന്നും കേശവന്‍ മുഖ്യമന്ത്രിയോടു വ്യക്തമാക്കി. ബെന്നിച്ചന്‍ തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം മാത്രമായി തെറ്റുചെയ്തതായി കാണരുതെന്നും അതിനാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും മുഖമന്ത്രിയോട് പി.കെ കേശവന്‍ അഭ്യര്‍ത്ഥിച്ചതായാണ് വിവരം.
Keywords: Mullaperiyar, Tree cutting order issue, Suspension
COMMENTS