The order giving permission to Tamil Nadu to cut down the trees below the Baby Dam in Mullaperiyar was canceled following the decision of the cabinet
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു താഴെയുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തെ തുടര്‍ന്നു റദ്ദാക്കി. വിവാദ ഉത്തരവിട്ട വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തമിഴ്‌നാട് ജലവിഭവ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബേബി ഡാമിന്റെ പരിസരത്തെ 23 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടിയിരുന്നു. ഇതില്‍ 15 മരങ്ങള്‍ മുറിക്കാനാണ് ബെന്നിച്ചന്‍ തോമസ് തമിഴ്നാടിന് അനുമതി നല്‍കിയത്.
മരം മുറിക്കുന്നതിനുള്ള കേരള സര്‍ക്കാര്‍ ഉത്തരവിന് നന്ദിയറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരള മുഖ്യമന്ത്രിക്കു കത്തയച്ചതോടെയാണ് ഈ വിവരം തന്നെ പുറത്തറിഞ്ഞത്.
ഒന്നേകാല്‍ നൂറ്റാണ്ടു പഴക്കമുള്ള ഡാം പൊളിച്ച് പുതിയ ഡാം പണിയണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ശക്തിപ്പെടുത്താന്‍ തമിഴ്‌നാടിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സര്‍ക്കാര്‍ ന്യായീകരണം. ഇതു തെറ്റാണെന്നു വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് സസ്‌പെന്‍ഷന്‍ നടപടി വന്നിരിക്കുന്നത്.
ഈ വിഷയം പ്രതിപക്ഷം ശക്തമായി നിയമസഭയില്‍ ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് ഓരോരോ വിവരങ്ങള്‍ പുറത്തുവരുന്നതും സര്‍ക്കാര്‍ ഉത്തരവ് വരുന്നത്.
Summary: The order giving permission to Tamil Nadu to cut down the trees below the Baby Dam in Mullaperiyar was canceled following the decision of the cabinet meeting held today. The cabinet also decided to suspend Forest Department Chief Wildlife Warden Bennichan Thomas, who had issued the order.
COMMENTS