Mullaperiyar one shutter again open
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ വൃഷ്ടിപ്രദേശത്ത് ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയായിരുന്നു.
പെരിയാറിന്റെ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നിലവില്‍ അണക്കെട്ടില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ സാധിക്കും. എന്നാല്‍ മഴ ശക്തിപ്രാപിക്കുകയും നീരൊഴുക്ക് വര്‍ദ്ധിക്കുകയും ചെയ്താലുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഒരു ഷട്ടര്‍ തുറന്നിരിക്കുന്നത്.
Keywords: Mullaperiyar dam, Shutter, Open
COMMENTS