MLA's protest in front of police station
കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് എം.എല്‍.എ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നു.
ആരോപണവിധേയനായ ഇന്‍സ്‌പെക്ടര്‍ സി.എല്‍ സുധീറിനെ ചുമതലകളില്‍ നിന്നു മാറ്റി അന്വേഷണം തുടങ്ങിയെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞിരുന്നു. എന്നിട്ടും ഇയാള്‍ സ്റ്റേഷനിലെത്തിയതിനെ തുടര്‍ന്നാണ് എം.എല്‍.എ അന്‍വര്‍ സാദത്ത്, ബെന്നി ബഹന്നാന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നത്.
ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്ത് കേസെടുക്കണമെന്നാണ് ആവശ്യം. ഇയാള്‍ ഉത്ര വധക്കേസിലടക്കം നിരവധി ആരോപണങ്ങള്‍ നേരിട്ട വ്യക്തിയാണ്. ഇയാള്‍ക്കെതിരെ ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥിനി കടുത്ത ആരോപണങ്ങള്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതി വച്ചിരുന്നു.
Keywords: MLA's protest, Police station, Inspector, Suicide
COMMENTS