Minister M.V Govindan
തിരുവനന്തപുരം: സംസ്ഥാനത്ത് എക്‌സൈസ് വകുപ്പില്‍ അഴിമതിക്കാരുണ്ടെന്നു വെളിപ്പെടുത്തി വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ക്കിടയില്‍ അഴിമതിക്കാരുണ്ടെന്നും ഇവര്‍ ഷാപ്പുകളില്‍ നിന്നും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇവരെപ്പറ്റി വ്യക്തമായി അറിയാമെന്നും ഇവര്‍ സ്വയം തിരുത്തിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് ശമ്പളമുണ്ടെന്നും അത് തികയാത്തവര്‍ സമരം ചെയ്യണമെന്നും അല്ലാതെ സേനയ്ക്ക് മൊത്തം നാണക്കേടുണ്ടാക്കുകയല്ല വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Excise minister, officers, Salary
COMMENTS