Minister A.K Saseendran in Delhi to meet Central forest minister
ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഈ ആവശ്യമുന്നയിച്ച് ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ നിയന്ത്രണമില്ലാതെ കാട്ടുപന്നി വേട്ട അനുവദിച്ചാല്‍ ഗുരുതരമായ പ്രശ്‌നമുണ്ടാകുമെന്നും കേരളത്തിലെ വന്യമൃഗ ശല്യം തടയുന്നതിനായി മറ്റെന്തെങ്കിലും സഹായം നല്‍കാനാകുമോയെന്ന് പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി. കേരളത്തില്‍ കാട്ടുപന്നി കര്‍ഷകര്‍ക്ക് വരുത്തിയ നഷ്ടവും നാലുപേര്‍ മരിച്ചെന്നുമുള്ള വിവരവും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.
Keywords: A.K Saseendran, New Delhi, Central forest minister
COMMENTS