K.P.A.C Lalitha's medical expenses borne by government
തിരുവനന്തപുരം: നടിയും കേരള സംഗീത - നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് കെ.പി.എ.സി ലളിത.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലളിതയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങളും മകന്‍ സിദ്ധാര്‍ത്ഥ് ഭരതനും വ്യക്തമാക്കിയിരുന്നു.
Keywords: K.P.A.C Lalitha, Medical expenses, Government
COMMENTS