Kerala has given permission to Tamil Nadu to cut down 15 trees below the Baby Dam in the Mullaperiyar, said Tamilnadu Chief Minister MK Stalin
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടിനീക്കാന്‍ തമിഴ്നാടിന് കേരളം അനുമതി നല്‍കി.
ഈ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നന്ദി അറിയിച്ച് കത്തയച്ചു. കേരള സര്‍ക്കാര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
തമിഴ്നാടും കേരളവും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ഈ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു. എര്‍ത്ത് ഡാമും ബേബി ഡാമും ബലപ്പെടുത്താനുള്ള തടസ്സം ഇതോടെ നീങ്ങിയെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ബേബി ഡാം ബലപ്പെടുത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം അണക്കെട്ട് സന്ദര്‍ശിച്ച ശേഷം പറഞ്ഞിരുന്നു.
മുല്ലപ്പെരിയാറില്‍ പ്രധാന അണക്കെട്ടിനെക്കാള്‍ അപകടാവസ്ഥയിലുള്ളത് ബേബി ഡാമാണ്. ഇതു ബലപ്പെടുത്താന്‍ കേരളം അനുവദിക്കുന്നത് നിലവിലെ ഡാം പൊളിച്ചു പുതിയതു പണിയണമെന്ന കേരളത്തിന്റെ ആവശ്യത്തിനു തിരിച്ചടിയായേക്കും.
പ്രധാന ഡാമും അതില്‍ നിന്ന് അല്പം വിട്ട് വലിയൊരു മതില്‍ പോലെയുള്ള ബേബി ഡാമും അതിനപ്പുറം ഒരു മണ്‍കൂന മാത്രമായ എര്‍ത്ത് ഡാമും ചേര്‍ന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇതെല്ലാം ബലപ്പെടുത്തുന്നതോടെ 125 വര്‍ഷം പഴക്കമുള്ള ഡാം പൊളിച്ചു പണിയണമെന്ന കേരളത്തിന്റെ വാദം കോടതിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പാണ്. ഡാം ബലപ്പെടുത്തല്‍ നടപടികള്‍ ആരംഭിക്കുമെന്ന് സ്റ്റാലിന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുമുണ്ട്.മാത്രമല്ല, ബലപ്പെടുത്തല്‍ ജോലികള്‍ക്കായി യന്ത്രങ്ങള്‍ എത്തിക്കുന്നതിന് പെരിയാര്‍ ഡാമിനെയും വണ്ടിപ്പെരിയാറിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ അറ്റകുറ്റപ്പണി നടത്താനും സ്റ്റാലിന്‍ അനുമതി ചോദിച്ചിരിക്കുകയാണ്. ഈ പാതയില്‍ പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ഭാഗം അത്യാവശ്യം ജീപ്പിനും മറ്റും പോകാന്‍ പാകത്തില്‍ മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ബെന്നിച്ചന്‍ തോമസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
முல்லைப் பெரியாறு அணையில் உள்ள பேபி அணைக்கு கீழே உள்ள பதினைந்து மரங்களை வெட்டுவதற்கு கேரள வனத்துறை அனுமதி வழங்கியுள்ளதற்கு நன்றி தெரிவித்து, மாண்புமிகு முதலமைச்சர் @mkstalin அவர்கள் மாண்புமிகு கேரள மாநில முதலமைச்சர் @vijayanpinarayi அவர்களுக்கு கடிதம் எழுதியுள்ளார். pic.twitter.com/8Ish5q3BjZ
— CMOTamilNadu (@CMOTamilnadu) November 6, 2021
Summary: Kerala has given permission to Tamil Nadu to cut down 15 trees below the Baby Dam in the Mullaperiyar. Tamilnadu Chief Minister MK Stalin added that the obstacle to strengthening the Earth Dam and the Baby Dam had been removed.
COMMENTS