Karnataka government's new guidelines for gyms
ബംഗളൂരു: ജിമ്മുകള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍. നടന്‍ പുനീത് രാജ് കുമാറിന്റെ ജിമ്മിലെ വര്‍ക്കൗട്ടിനെ തുടര്‍ന്നുണ്ടായ മരണത്തെത്തുടര്‍ന്നാണ് നടപടി. ജിമ്മുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടിയാണ് നടപടിയെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി കെ.സുധാകര്‍ വ്യക്തമാക്കി.
ഹൃദയസംബന്ധമായ അടിയന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ ജിം പരിശീലകരെ പ്രാപ്തരാക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
പുനീതിന്റെ മരണത്തെ തുടര്‍ന്ന് ജിമ്മിലെ വര്‍ക്കൗട്ടുകള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പങ്കുവച്ച് ഒരുപാടുപേര്‍ രംഗത്തെത്തിയിരുന്നു. ജിമ്മിലെ വ്യായാമത്തിനുശേഷമായിരുന്നു പുനീതിന് ശാരീരികമായി അസ്വസ്ഥത അനുഭവപ്പെട്ടതും തുടര്‍ന്ന് മരണപ്പെടുന്നതും.
Keywords: Karnataka government, Guidelines, Gym
COMMENTS