Actor Surya gets police protection
ചെന്നൈ: ജയ് ഭീം സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ട് നടന്‍ സൂര്യയുടെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തി. സൂര്യയുടെ ചെന്നൈ ടി നഗറിലുള്ള വീടിനാണ് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്.
യഥാര്‍ത്ഥ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ദുഷ്ടനായ പൊലീസുകാരന്റെ കഥാപാത്രത്തെ മനപ്പൂര്‍വം വണ്ണിയാര്‍ സമുദായത്തില്‍പ്പെട്ടയാളാക്കി എന്നതാണ് വിവാദത്തിന് കാരണം.
യഥാര്‍ത്ഥത്തില്‍ പൊലീസുകാരന്‍ ആന്റണി സ്വാമി എന്ന ക്രിസ്ത്യാനിയാണെന്നും ചിത്രത്തില്‍ വണ്ണിയാര്‍ സമുദായത്തിന്റെ ചിഹ്നമുള്ള കലണ്ടറും ബോധപൂര്‍വം ഉപയോഗിച്ചുയെന്നതുമാണ് വിവാദത്തിനു കാരണം.
ഇതു സംബന്ധിച്ച് വണ്ണിയാര്‍ സംഘം ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ടി.ജെ ജ്ഞാനവേലിനും നോട്ടീസ് അയച്ചിരുന്നു.
അഞ്ചു കോടി രൂപയാണ് നോട്ടീസില്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. അതേസമയം ഈ ചിത്രത്തില്‍ ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ യാതൊരു വിധത്തിലും ബോധപൂര്‍വം അപമാനിച്ചിട്ടില്ലെന്ന് സൂര്യ വ്യക്തമാക്കി.
Keywords: Jai Bhim issue, Actor Surya, Police protection
COMMENTS