India and the rest of the world are on high alert against Omicron, a variant of the Covid virus that is once again terrorizing the world
അഭിനന്ദ്
ന്യൂഡല്‍ഹി : ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്ന കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണിനെതിരേ (Omicron) ഇന്ത്യയും ലോക രാജ്യങ്ങളും അതിജാഗ്രതയില്‍.
വിദേശത്തു നിന്നെത്തുന്നവര്‍ക്ക് കര്‍ശന നിരീക്ഷണവും ക്വാറന്റീനുമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നു വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദ്ദേശിച്ചത്.
അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നത് പുനഃപരിശോധിക്കണമെന്നും ലോക സമൂഹത്തോട് മോഡി ആവശ്യപ്പെട്ടു.
പുതിയ വകഭേദത്തിന്റെ സാന്നിധ്യമുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന എല്ലാവരെയും പരിശോധിക്കണം. കോവിഡ്കാല പെരുമാറ്റരീതികള്‍ കര്‍ശനമായി ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
ഇതു പ്രകാരം, വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളം ഉള്‍പ്പെടെ ജാഗ്രതയിലാണ്.
പുതിയ വകദേഭം ഉണ്ടോയെന്നറിയാന്‍ ജനിതക ശ്രേണീകരണം നടത്തുന്നതായി കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇതുവരെ ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടില്ല.
ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ 24നാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീരിച്ചത്. ഗ്രീക്ക് അക്ഷരമാലയിലെ ബീറ്റ, ഡെല്‍റ്റ തുടങ്ങിയ പേരുകള്‍ വൈറസ് വകഭേദങ്ങള്‍ക്കു നല്കുന്നതിനാലാണ് പതിനഞ്ചാമത്തെ ഗ്രീക്ക് അക്ഷരമായ ഒമിക്രോണ്‍ എന്ന നാമം വൈറസിനു നല്കിയത്.
ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിയാണ് ഒമിക്രോണിനെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോട്സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രയേല്‍, ജര്‍മനിയി, ചെക്ക് റിപ്പബ്ലിക്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെല്ലാം ഒമിക്രോണ്‍ വകഭേദം കണ്ടെത്തയിട്ടുണ്ട്.
അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ ബാധിക്കുന്നവരില്‍ മരണ നിരക്കും കൂടുതലാണ്. വൈറസിനെ ചെറുക്കാന്‍ നിലവിലെ വാക്‌സിനുകള്‍ക്കു കഴിയുമോ എന്ന ആശങ്കയും വ്യാപകമാണ്.
Summary: India and the rest of the world are on high alert against Omicron, a variant of the Covid virus that is once again terrorizing the world.
COMMENTS