High court about Anupama's habeas corpus
കൊച്ചി: കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അനുപമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ ഹൈക്കോടതി.
കുടുംബക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അടിയന്തര ഇടപെടല്‍ ആവശ്യമില്ലെന്നും ഡി.എന്‍.എ പരിശോധന നടത്താന്‍ ശിശുക്ഷേമസമിതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.
നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയില്‍ അല്ലെന്നും കോടതി വിലയിരുത്തി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്ക്ക് കോടതി സമയം അനുവദിക്കുകയായിരുന്നു.
Keywords: High court, habeas corpus, Anupama
COMMENTS