ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി. സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങളുടെ പരമാവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി....
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി. സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങളുടെ പരമാവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആളുകള്‍ പൊതുഗതാഗത സൗകര്യം പരമാവധി ഉപയോഗിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വാഹനങ്ങളില്‍ നിന്നുള്ള പുക കുറയ്ക്കാനാണ് നടപടി.
സംസ്ഥാനത്ത് മെട്രോ, ബസ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് അടിയന്തര യോഗം ചേരും. സ്‌കൂളുകള്‍ക്ക് ഇന്നുമുതല്‍ അവധി നല്‍കി. എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Keywords: Newdelhi, Air polution, Government
COMMENTS