Heavy rain in Tamilnadu
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ തുടരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. എട്ടു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. ന്യൂനമര്‍ദ്ദം ഇന്നു വൈകിട്ടോടെ ആന്ധ്രാപ്രദേശിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പെങ്കിലും അടുത്ത നാലു ദിവസത്തേക്കുകൂടി തമിഴ്‌നാട്ടില്‍ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Tamilnadu, Heavy rain, Red alert, Flood
COMMENTS