Heavy rain in Tamilnadu & Andrapradesh
ചെന്നൈ: തമിഴ്‌നാട്ടില്‍ മഴക്കെടുതി അതിശക്തമായി തുടരുന്നു. വെല്ലൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദം കാരണം തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും അതിശക്തമായ മഴ തുടരുകയാണ്.
വരും ദിവസങ്ങളിലും മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. തിരുപ്പതിയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി ഭക്തര്‍ കുടുങ്ങിക്കിടക്കുകയാണ്. മഴ കുറഞ്ഞതോടെ ഭക്തരെ പുറത്തെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Keywords: Heavy rain, Tamilnadu & Andrapradesh, Nine dead, Tirupathi
COMMENTS