Heavy rain in Kerala
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും വടക്കന്‍ കേരളത്തിന് സമീപത്തായി ചക്രവാതച്ചുഴി നില്‍ക്കുന്നതിനാലും കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും മലയോരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
Keywords: Heavy rain, Kerala, 2 days
 
 
							     
							     
							     
							    
 
 
 
 
 
COMMENTS