പെണ്‍കുട്ടികള്‍ ധൈര്യശാലികളാവണം, ആത്മഹത്യ ഒന്നിനും പരിഹാരമല്ല: മോഫിയയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സ്വന്തം ലേഖകന്‍ ആലുവ : ഭര്‍തൃവീട്ടിലെ ശീരീരിക പീഡനവും പൊലീസിന്റെ മാനസിക പീഡനവും സഹിക്കാനാവാതെ ആത്മഹത്യചെയ്ത മോഫിയ പര്‍വീന്റെ മരണം നിര്‍ഭാഗ്യ...


സ്വന്തം ലേഖകന്‍

ആലുവ : ഭര്‍തൃവീട്ടിലെ ശീരീരിക പീഡനവും പൊലീസിന്റെ മാനസിക പീഡനവും സഹിക്കാനാവാതെ ആത്മഹത്യചെയ്ത മോഫിയ പര്‍വീന്റെ മരണം നിര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ആലുവയില്‍ മോഫിയയുടെ വീട്ടിലെത്തി അച്ഛനമ്മാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഒരു മിടുക്കിയെയാണ് നാടിനു നഷ്ടമായത്. നിര്‍ഭാഗ്യകരമായ സംഭവം. പെണ്‍കുട്ടികള്‍ ധൈര്യശാലികളായി ജീവിക്കണം. ജീവനൊടുക്കുന്നതിനു പകരം പോരാടുകയാണ് വേണ്ടതെന്നു യുവതികള്‍ തീരുമാനമെടുക്കണം. 

ചില മോശം വ്യക്തികളുണ്ടെങ്കിലും കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളില്‍ ഒന്നാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഭര്‍തൃവീട്ടിലെ പീഡനത്തിനു പുറമേ ആലുവാ സിഐയുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ആലുവ മുന്‍ സിഐ സുധീറിന്റെ പെരുമാറ്റം മോഫിയക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മോശം പെരുമാറ്റം പെണ്‍കുട്ടിയെ മരണത്തിലേക്ക് തള്ളിവിടാന്‍ കാരണമായെന്ന് എഫ്‌ഐആറില്‍ എടുത്തുപറയുന്നു. 

എസ്പിക്ക് കിട്ടിയ കത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മോഫിയയെയും ഭര്‍ത്താവിനെയും സ്‌റ്റേഷനില്‍ വിളിപ്പിച്ചത്. ഭര്‍ത്താവിന്റെ മോശം പരാമര്‍ശങ്ങള്‍ സഹിക്കാനാവാതെ വന്നതോടെ നിയന്ത്രണം വിട്ട മോഫിയ   ഭര്‍ത്താവിനെ അടിച്ചു. ഈ സമയത്ത് മോഫിയയോട് സിഐ സുധീര്‍ കയര്‍ത്ത് സംസാരിച്ചു. 

മോഫിയയ്ക്ക് ഇത് കടുത്ത മനോവിഷമം ഉണ്ടാക്കി. നീതി ലഭിക്കില്ല എന്ന തോന്നലും ഇതോടെ ശക്തമായി. ഇതാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. 

പൊലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലെത്തിയ ഉടനെ മോഫിയ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതുവരെ നിലവില്‍ സുധീറിന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ആത്മഹത്യാ പ്രേരണാ കുറ്റം, മനപൂര്‍വമല്ലാത്ത നരഹത്യ, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കു മേല്‍ ചുമത്തണമെന്നു വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്. എഫ്‌ഐആറില്‍ പേരു വന്നതോടെ ഇനി ഇയാളെ പ്രതിപ്പട്ടികയില്‍ പെടുത്താന്‍ മോഫിയയുടെ കുടുംബം ആവശ്യപ്പെട്ടേക്കും.

Summary: Governor Arif Mohammad Khan said the death of Mofia Parveen, who committed suicide because she could not bear the physical and mental torture of her husband at home, was unfortunate. The governor was speaking to the media after visiting Mofia's parents in Aluva.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: പെണ്‍കുട്ടികള്‍ ധൈര്യശാലികളാവണം, ആത്മഹത്യ ഒന്നിനും പരിഹാരമല്ല: മോഫിയയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
പെണ്‍കുട്ടികള്‍ ധൈര്യശാലികളാവണം, ആത്മഹത്യ ഒന്നിനും പരിഹാരമല്ല: മോഫിയയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
https://blogger.googleusercontent.com/img/a/AVvXsEh-UQId8PB5-VDU3KTQC193Ofa9oZFNwAR-gO7-5qNN1DDvdhUal5OkpXLqVUGOoMc8Ue2puIZga12BGQxuTaSsoVfaXLpgttDgnWsQHP3rmSOBEy-44mTJmciGmJtS_T5xtQ2eFdeeAQC2XNx16IlK58nu7lt-mOU7PLHf7mR6hjvS5vnaJCKccR2s=s320
https://blogger.googleusercontent.com/img/a/AVvXsEh-UQId8PB5-VDU3KTQC193Ofa9oZFNwAR-gO7-5qNN1DDvdhUal5OkpXLqVUGOoMc8Ue2puIZga12BGQxuTaSsoVfaXLpgttDgnWsQHP3rmSOBEy-44mTJmciGmJtS_T5xtQ2eFdeeAQC2XNx16IlK58nu7lt-mOU7PLHf7mR6hjvS5vnaJCKccR2s=s72-c
www.vyganews.com
https://www.vyganews.com/2021/11/governor-visited-mofias-parents-in-aluva.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/11/governor-visited-mofias-parents-in-aluva.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy