Gold smuggling case
ന്യൂഡല്‍ഹി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ സെക്രട്ടറി, കോഫെപോസ ജോയിന്റ് സെക്രട്ടറി, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍, കമ്മീഷണര്‍ ഓഫ് കസ്റ്റംസ് എന്നിവരുള്‍പ്പടെയാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സംഘം ചേര്‍ന്ന് കള്ളക്കടത്ത് നടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് സ്വപ്നയെ കരുതല്‍ തടങ്കലില്‍ വച്ചിരുന്നതെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
അതേസമയം ഒരാളെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുമെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഇതിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.
Keywords: Supreme court, Gold smuggling case, High court
COMMENTS