Gold seized in Karipur airport
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. അടിവസ്ത്രത്തിലും പാന്റിന്റെ അറകളിലും തുന്നിപ്പിടിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. സ്വര്‍ണ്ണം കടത്തുന്നതായി കസ്റ്റംസിനും ഡി.ആര്‍.ഐയ്ക്കും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
കഴിഞ്ഞദിവസം ഒരു എയര്‍ഹോസ്റ്റസില്‍ നിന്നും സ്വര്‍ണ്ണം പിടിച്ചെടുത്തിരുന്നു. ഇതോടെ കാബിന്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ഫ്‌ളൈറ്റ് ജീവനക്കാരെയും കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് സംഘം കരാര്‍ ജോലിക്കാരെയും കാബിന്‍ക്രൂ അംഗങ്ങളെയും ഉപയോഗിച്ച് വന്‍തോതില്‍ സ്വര്‍ണ്ണം കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി.
Keywords: Gold seized, Three passengers, Karipur airport
COMMENTS