Flood like situation in Chennai and four other districts in Tamil Nadu following heavy rains. A two-day holiday has been announced for schools
ചെന്നൈ : കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ചെന്നൈയിലും നാലു ജില്ലകളിലും പ്രളയ സമാനമായ സ്ഥിതി. ഈ മേഖലകളിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.
ഗുരുതര സ്ഥിതി കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേന രംഗത്തിറങ്ങിയിട്ടുണ്ട്.
കാഞ്ചീപുരം, തിരുവള്ളുവര്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. 2015ലെ പ്രളയത്തിനു ശേഷം ഇത്രയും കനത്ത മഴ ചെന്നൈയില്‍ ആദ്യമാണ്.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടിറങ്ങി. മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം പ്രളയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.மழை வெள்ளப் பாதிப்புகளைச் சீர்செய்ய அரசு நிர்வாகம் முழுமையாக முடுக்கிவிடப்பட்டுள்ளது.
— M.K.Stalin (@mkstalin) November 7, 2021
சென்னை, காஞ்சி, செங்கல்பட்டு, திருவள்ளூர் மாவட்டங்களில் 2 நாட்களுக்குப் பள்ளி, கல்லூரிகளுக்கு விடுமுறை அளிக்கப்பட்டுள்ளது. சென்னை திரும்புவோர் தங்கள் பயணத் திட்டத்தை 2-3 நாட்கள் தள்ளிப்போடவும். pic.twitter.com/NiXONEGz0k
ജലനിരപ്പ് ഉയര്‍ന്നതോടെ നഗരത്തിലെ രണ്ട് പ്രധാന തടാകങ്ങള്‍ തുറക്കേണ്ട സ്ഥിതിയാണ്. ഇത് വെള്ളപ്പൊക്കത്തിനു കാരണമായേക്കുമെന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പ് സംസ്ഥാനം പുറപ്പെടുവിച്ചിട്ടുണ്ട്.
ചെന്നൈയിലും മറ്റും താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച മഴ കുറയുമെങ്കിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Summary: Flood like situation in Chennai and four other districts in Tamil Nadu following heavy rains. A two-day holiday has been announced for schools in these areas.
COMMENTS