Finance minister about fuel price
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കുറച്ച നടപടിയെ പരിഹസിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. മുപ്പത് രൂപ കൂട്ടിയിട്ട് 5 രൂപ കുറയ്ക്കുന്നത് പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് 5 രൂപ കൊടുക്കുന്നതുപോലെയാണെന്ന് ധനമന്ത്രി വിമര്‍ശിച്ചു.
അതേസമയം കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രം എക്സൈസ് നികുതി കുറച്ചതിന് ആനുപാതികമായി കുറവുണ്ടെന്നും അതിനാല്‍ സംസ്ഥാനം കുറയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് പരിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Finance minister, Fuel price, Central government
COMMENTS