Marakkar release in theatre
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ തിയേറ്ററുകളിലേക്കെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനാണ് ഈ വിവരം പുറത്തുവിട്ടത്. ചിത്രം ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.
ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായും മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഉപാധികളൊന്നുമില്ലാതെയാണ് റിലീസെന്നാണ് വിവരം. നേരത്തെ ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് വന്‍ വിവാദമാകുകയായിരുന്നു.
മരയ്ക്കാര്‍ പോലൊരു സിനിമയെടുത്തതിലെ സാമ്പത്തിക ബാധ്യത കാരണമാണ് ആന്റണി പെരുമ്പാവൂര്‍ ഒടിടി പ്ലാറ്റഫോമുകളിലേക്ക് ചിന്തിച്ചതെന്നും എന്നാല്‍ മലയാള സിനിമയുടെ നിലനില്‍പ്പിനും പതിനായിരക്കണക്കിന് ആളുകളുടെ ജീവിതോപാധിയെന്ന നിലയിലും അദ്ദേഹം മാറ്റി ചിന്തിക്കുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Marakkar, Release, Theatre, December 2
COMMENTS