Choreographer Cool Jayanth passesd away
ചെന്നൈ: ചലച്ചിത്ര നൃത്തസംവിധായകന്‍ കൂള്‍ ജയന്ത് (52) അന്തരിച്ചു. ബുധനാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ പ്രശസ്തനായ നൃത്തസംവിധായകനാണ് കൂള്‍ ജയന്ത്.
തമിഴ് സൂപ്പര്‍ താരങ്ങളായ അജിത്ത്, വിജയ് എന്നിവരുടെ ചിത്രങ്ങളുടെ നൃത്തസംവിധായകനായി ശ്രദ്ധേയനായ വ്യക്തിയാണ്. വിവിധഭാഷകളിലായി എണ്ണൂറോളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ സഹായിയായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചുു തുടങ്ങിയത്. കെ.ടി കുഞ്ഞുമോന്റെ കാതല്‍ദേശം എന്ന സിനിമയിലെ `മുസ്തഫ മുസ്തഫ, കല്ലൂരി സാലൈ' എന്നീ ഹിറ്റ് പാട്ടുകളിലൂടെയാണ് ആദ്യമായി സ്വതന്ത്ര നൃത്തസംവിധായകനാകുന്നത്.
മലയാളത്തില്‍ ബാംബൂ ബോയ്‌സ്, മയിലാട്ടം, മായാവി, കല്യാണക്കുറിമാനം, അണ്ണാറക്കണ്ണനും തന്നാലായത്, പാച്ചുവും കോവാലനും, ഫ്രണ്ട്‌സ്, തൊമ്മനും മക്കളും തുടങ്ങി അനേകം സിനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords:Choreographer, Cool Jayanth, passesd away, Chennai
COMMENTS