DGP Anilkant's service period extended
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ സര്‍വീസ് കാലാവധി രണ്ടു വര്‍ഷത്തേക്കുകൂടി നീട്ടി. ഇന്നു ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് തീരുമാനം. 2023 ജൂണ്‍ 30 വരെ അനില്‍ കാന്ത് പൊലീസ് മേധാവിയായി തുടരും.
നേരത്തെ ആറു മാസത്തേക്കാണ് പൊലീസ് മേധാവിയായി അനില്‍കാന്തിനെ നിയമിച്ചിരുന്നത്. പൊലീസ് മേധാവിയുടെ നിയമന കാലാവധി രണ്ടു വര്‍ഷമാകണമെന്ന സുപ്രീംകോടതി വിധി കണക്കിലെടുത്താണ് തീരുമാനം.
1988 ബാച്ചിലെ ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത്. ഏഴു മാസത്തെ സര്‍വീസ് കാലാവധി ബാക്കിയുണ്ടായിരുന്ന അദ്ദേഹത്തിന് പൊലീസ് മേധാവിയായതോടെ രണ്ടു വര്‍ഷം കൂടി അധികമായി കിട്ടുകയാണ്.
Keywords: DGP Anilkanth, Service period extended
 
 
							     
							     
							     
							    
 
 
 
 
 
COMMENTS