Damon Galgut wins booker price
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഡാമണ്‍ ഗാല്‍ഗട്ടിന്. അദ്ദേഹത്തിന്റെ ദി പ്രോമിസ് എന്ന നോവലിനാണ് അവാര്‍ഡ്. മുന്‍പ് രണ്ടു തവണ ബുക്കര്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഗാല്‍ഗട്ട് ഇടംപിടിച്ചിരുന്നു.
1948 നും 90 നും ഇടയില്‍ ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്ന വര്‍ണ്ണവിവേചനത്തില്‍ നിന്നും ഇന്നത്തെ കാലത്തേക്കുള്ള പരിവര്‍ത്തനമാണ് പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത്. വര്‍ണ്ണവിവേചനത്തിന്റെ അവസാനം മുതല്‍ ജേക്കബ് സുമയുടെ ഭരണകാലം വരെയാണ് പ്രതിപാദിക്കുന്നത്.
Keywords: Booker price, Damon Galgut, The promise
COMMENTS