Actor Kamal haasan in hospital
ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നടനും മക്കള്‍ നീതിമയ്യം പ്രസിഡന്റുമായ കമലഹാസന്‍ ആശുപത്രിയില്‍. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ താരം കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് നമ്മെ വിട്ടുപോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും കമലഹാസന്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. അതേസമയം താരം ആരോഗ്യവാനായി ഇരിക്കുന്നുയെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. വിക്രം, ഇന്ത്യന്‍ - 2 എന്നിവയാണ് കമലഹാസന്റേതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.
Keywords: Actor Kamal haasan in hospital, Covid positive
COMMENTS