Covaxin 77.8% effective in lancet study
ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള വാക്‌സിനായ കോവാക്‌സിന്‍ 77.8% ഫലപ്രദമെന്ന് പഠനങ്ങള്‍. ലാന്‍സെറ്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് കോവാക്‌സിന്റെ ഫലപ്രാപ്തി പരിശോധിക്കാനുള്ള പഠനം നടന്നത്.
വാക്‌സിന്‍ എടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ശരീരത്തില്‍ ശക്തമായ ആന്റി ബോഡി പ്രതികരണം ഉണ്ടാക്കുന്നുയെന്ന് ലാന്‍സെറ്റ് പഠനം വ്യക്തമാക്കുന്നു. 18 നും 97 നും ഇടയ്ക്ക് പ്രായമുള്ള കാല്‍ ലക്ഷത്തോളം ആളുകളില്‍ നടത്തിയ പരീക്ഷണത്തില്‍ മരണമോ പ്രതികൂല ഫലങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ഇതോടെ കോവാക്‌സിന്റെ ഫലപ്രാപ്തിയും അംഗീകാരവും സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച കോവാക്‌സിന് ലോകാരോഗ്യസംഘടന അംഗീകാരവും നല്‍കിയിരുന്നു.
Keywords: Covaxin, Effective, Lancet study
COMMENTS