Corruption case against Jacob Thomas
കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ ഡ്രെഡ്ജര്‍ അഴിമതിക്കേസ് റദ്ദാക്കി ഹൈക്കോടതി. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാരോപിച്ചുള്ള കേസാണ് റദ്ദാക്കിയത്.
ഡ്രെഡ്ജര്‍ വാങ്ങിയതിന് സര്‍ക്കാരിന്റെ അനുമതിയുണ്ടെന്നും ഇടപാടിന് പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമുള്ള ജേക്കബ് തോമസിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
സത്യം ജയിക്കുമെന്നുള്ളതിന്റെ തെളിവാണിതെന്നും നൂറു ശതമാനവും കള്ളക്കേസായിരുന്നു തനിക്കെതിരെ എടുത്തതെന്നും ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ജേക്കബ് തോമസ് ഹൈക്കോടതി വിധിയോട് പ്രതികരിച്ചു.
Keywords: Corruption case, High court, Jacob Thomas, Revoked
COMMENTS