In Kanjirapally, Congress workers marched to the shooting set of Shaji Kailas' Prithviraj movie 'Kaduva
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ 'കടുവ'യുടെ ഷൂട്ടിങ് സെറ്റിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഗതാഗതം തടസ്സപ്പെടുത്തി ഷൂട്ടിംഗ് നടത്തിയതിനാണ് രകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
നടന്‍ ജോജു ജോര്‍ജിന് എതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കുന്നുംഭാഗത്തെ ഷൂട്ടിങ് സെറ്റിലേക്ക് പൊന്‍കുന്നത്തുനിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.
പൃഥ്വിരാജ്, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്നു. അധികൃതരുടെ അനുമതി വാങ്ങിയാണ് ഷൂട്ടിംഗ് നടത്തുന്നതെന്ന് നിര്‍മാതാവ് പറഞ്ഞു. പൊലീസ് ഇടപെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരേ കൊച്ചിയില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു.
സമരക്കാര്‍ ജോജുവിന്റെ കാര്‍ തകര്‍ത്തിരുന്നു. തുടര്‍ന്നു ജോജു നല്‍കിയ പരാതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നു. ഇതിനു തിരിച്ചടിയെന്നോണമാണ് ഗതാഗതം മുടക്കിയുള്ള ഷൂട്ടിംഗിനെതിരേ കോണ്‍ഗ്രസുകാരും രംഗത്തിറങ്ങിയിട്ടുള്ളത്.
COMMENTS