Congress wants Kangana Ranaut's padma shri taken back
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കങ്കണയ്ക്ക് നല്‍കിയ പത്മശ്രീ പുരസ്‌കാരം ഉടന്‍ തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയശേഷമാണെന്നും 1947 ല്‍ ലഭിച്ചത് ഭിക്ഷയായിരുന്നെന്നും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
കങ്കണ രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ മൊത്തം അവഹേളിച്ചിരിക്കുകയാണെന്നും ഇതിന് പൊതുസമൂഹത്തോട് നടി മാപ്പുപറയണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.
Keywords: Actress Kangana Ranaut, padma shri, Congress, Taken back
COMMENTS