Congress strike
കണ്ണൂര്‍: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് സമരം. തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെ ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കി. അതേസമയം ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി യാഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാത്ത സാഹചര്യത്തിലാണ് സമരമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കണമെന്ന് എഐസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേരള സര്‍ക്കാര്‍ നികുതി കുറയ്ക്കുമെന്നാണ് കരുതിയിരുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വാശിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വളരെ കുറവാണെങ്കിലും കുറച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Congress strike, not reducing vat on fuel price, Monday
COMMENTS